ആര്‍ഷവിദ്യാപ്രതിഷ്ഠാനം

ഭാരതത്തിന്‍റെ അടിസ്ഥാനം ആധ്യാത്മികതയിലാണ്. ഭാരതത്തിലുടലെടുത്ത സര്‍വ്വശാസ്ത്രങ്ങളും ചിന്താപദ്ധതികളും ആചാരാനുഷ്ഠാനങ്ങളും തുടങ്ങി ആര്‍ഷവിജ്ഞാനങ്ങളെന്തെല്ലാമുണ്ടോ അവയുടെയെല്ലാം അടിവേരുകള്‍ ആധ്യാത്മികതയില്‍ ഊന്നിനില്‍ക്കുന്നതായി നിസ്സംശയം മനസ്സിലാക്കാം. എല്ലാത്തിന്‍റേയും ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലലാണ് ആധ്യാത്മികത. അത് ഉള്ളതിന്‍റെ കണ്ടെത്തലാണ്. ഉള്ളതായി മാറലാണ്. ഉള്ളതൊന്നേയുള്ളു എന്ന അനുഭവമാണ്. സര്‍വ്വശാസ്ത്രങ്ങളിലൂടെയും ഭാരതം ലോകത്തിനു നല്കിയതും ഇതുതന്നെയാണ്.

 

 

‘ദ്വിവിധോ ഹി വേദോക്തോ ധര്‍മഃ,
പ്രവൃത്തിലക്ഷണോ നിവൃത്തിലക്ഷണശ്ച’

(ഭഗവദ്ഗീതാശാങ്കരഭാഷ്യം ഉപോദ്ഘാതം)

വേദം അനുശാസിക്കുന്ന രണ്ടു ധര്‍മങ്ങള്‍ പ്രവൃത്തിധര്‍മവും നിവൃത്തിധര്‍മവുമാണ്.

 

പ്രവൃത്തിധര്‍മത്തിനും നിവൃത്തിധര്‍മത്തിനും ഉതകുന്ന എല്ലാ വിജ്ഞാനശാഖകളെയും പരിചയപ്പെടുത്തുകയും ഈ ധര്‍മത്തിനു വിരുദ്ധമായി, കാലാന്തരത്തില്‍ അവയിലേറ്റ മാലിന്യങ്ങളെ നീക്കി ശുദ്ധീകരിക്കുകയുമാണ് ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ പരമലക്ഷ്യം.

ശ്രീശങ്കര സാരസ്വത സര്‍വസ്വം

ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠത്തിന്‍റെ ആചാര്യന്‍ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദയുടെ മുഖ്യ മാര്‍ഗനിര്‍ദ്ദേശത്തില്‍ മറ്റ് അറുപതില്‍പരം ആചാര്യശ്രേഷ്ഠരുടെ സഹായത്തോടെ ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായുള്ള ശ്രമഫലമായി ശ്രീശങ്കരഭഗവത്പാദകൃതികള്‍ സമ്പൂര്‍ണ്ണമായും കണ്ടെടുത്ത് ലോകഭാഷകളിലാദ്യമായി മലയാളത്തില്‍ വ്യാഖ്യാനത്തോടെ പ്രസിദ്ധപ്പെടുത്തുന്നു.

പ്രസ്ഥാനത്രയഭാഷ്യം, മറ്റുപനിഷദ്ഭാഷ്യങ്ങള്‍, ലഘുഭാഷ്യങ്ങള്‍, ഭാഷ്യവിവരണം, ടീക, വേദാന്തസ്‌തോത്രങ്ങള്‍, പ്രകരണപ്രബന്ധങ്ങള്‍, ഉപദേശരചനകള്‍, അനുശാസനരചനകള്‍, തന്ത്ര-മന്ത്രശാസ്ത്രകൃതികള്‍, സ്‌തോത്രകൃതികള്‍ തുടങ്ങി 160ലധികം കൃതികള്‍...

പതിനാറായിരത്തിലധികം പേജുകളിലായി പതിനെട്ടുവാല്യങ്ങള്‍...

ലഭ്യമായ എല്ലാ ശങ്കരദിഗ്വിജയങ്ങളെയും ആധാരമാക്കിയുള്ള സമഗ്ര ജീവചരിത്രപഠനം...

©2024 Your ArshaVidyaPrathishtanam. All Rights Reserved.

Search