ഞങ്ങളെകുറിച്ച്‌

ഞങ്ങളെകുറിച്ച്‌

ഭാരതീയവിദ്യകളുടെ പഠനപാഠനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന. 2008 ഒക്‌ടോബറിലാണ് ഈ സപര്യ തുടങ്ങിയതെങ്കിലും ഔപചാരികമായി രജിസ്ട്രര്‍ ചെയ്തു (Charitable Trust IV/74/2012) പ്രവര്‍ത്തനമാരംഭിച്ചത് 2012 ലാണ്. 2013 മാര്‍ച്ച് മാസം മുതല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ കേരളത്തിലെ പ്രശസ്തമായ 108 ശിവപീഠങ്ങളിലൊന്നായ രാമേശ്വരം ശ്രീ മഹാദേവക്ഷേത്ര സമീപത്തായി പ്രതിഷ്ഠാനത്തിന്‍റെ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നു.

അച്ചടിമാധ്യമങ്ങളിലൂടെയും ആധുനിക മാധ്യമങ്ങളിലൂടെയും ഭാരതീയവിദ്യകളുടെ പ്രചാരണത്തിന്‍റെ ഭാഗമായി പ്രതിഷ്ഠാനം ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചുരുക്കം...

  • ശ്രീശങ്കര സാരസ്വത സര്‍വസ്വം

    1. ശ്രീശങ്കരകൃതമെന്നു പ്രശസ്തമായവയില്‍ ഇന്നുലഭ്യമായ എല്ലാ കൃതികളുടെയും സമാഹരണം.
    2. അവയുടെ ലഭ്യമായ വ്യാഖ്യാനങ്ങള്‍ ശേഖരിച്ച് പ്രാഥമിക പരിശോധനാന്തരം ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ ഈ സമാഹാരത്തിലേക്ക് ഉള്‍പ്പെടുത്തി.
    3. എല്ലാ കൃതികളുടെയും മൂലം ദേവനാഗിരി ലിപിയില്‍നിന്നും മലയാളം ലിപിയിലേയ്ക്ക് ലിപ്യന്തരണം ചെയ്ത് (4300 പേജ്) പ്രസിദ്ധീകരണത്തിനു സജ്ജമാക്കി.
    4. ഇതുവരെ വ്യാഖ്യാനം നിര്‍വഹിച്ചു കിട്ടിയവയുടെയെല്ലാം ഡി.റ്റി.പി. പൂര്‍ത്തിയാക്കി(13000 പേജ്).
    5. ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠം ആചാര്യന്‍ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദയുടെ മുഖ്യമാര്‍ഗനിര്‍ദ്ദേശത്തിലും അറുപതിലധികം ആചാര്യശ്രേഷ്ഠരുടെ കൂട്ടായപ്രയത്നത്തിലും ശ്രീശങ്കരകൃതികളുടെ വ്യാഖ്യാനം നിര്‍വ്വിഘ്നം പരിസമാപ്തിയിലെത്തിക്കൊണ്ടിരിക്കുന്നു.
    6. ഒന്നാംഘട്ടമായി ആദ്യഅഞ്ചു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു.
    7. രണ്ടാംഘട്ടമായി പ്രസിദ്ധീകരിക്കാനുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
    8. എല്ലാ കൃതികളുടെയും ദേവനാഗിരിയിലുള്ള pdf എഡിറ്റിങ് പൂര്‍ത്തിയായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് സജ്ജമായിക്കൊണ്ടിരിക്കുന്നു.
    9. അദ്യുദയകാംക്ഷികളുടെയും ട്രസ്റ്റംഗങ്ങളുടെയും സംഭാവനകളിലൂടെയും പലിശ രഹിതവായ്പകളിലൂടെയും സാമ്പത്തിക ചെലവുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
    10. മാസംതോറുമുള്ള സത്സംഗത്തില്‍ കോഴിക്കോട്, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിജിയുടെ ഉപനിഷദ് പഠനം നടക്കുന്നു.

     

     

  • തുടര്‍പ്രവര്‍ത്തനങ്ങള്‍...

    1. പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയ ശേഷം ശ്രീശങ്കരകൃതികള്‍ പൂര്‍ണ്ണമായും വ്യാഖ്യാന സഹിതം എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാകത്തക്കവണ്ണം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക.
    2. ശ്രീശങ്കര സംബന്ധിയായ വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കുമാത്രമായി 'ശ്രീശങ്കരീയം' എന്ന മാസികയുടെ പ്രസാധനം.
    3. ശ്രീശങ്കര പരമ്പരയിലെ എല്ലാ ആചാര്യന്മാരുടെയും ലഭ്യമായ കൃതികള്‍ ഡിജിറ്റല്‍ രൂപത്തില്‍ www.arshavidya.info യിലൂടെ ലഭ്യമാക്കുക.
    4. ശ്രീശങ്കര സംബന്ധിയായി ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളെയും പരിചയപ്പെടുത്തല്‍.
    5. രാജ്യത്തിനകത്തും പുറത്തുമായി അദ്വൈതവേദാന്ത വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍, പഠനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുടെയെല്ലാം അറിയിപ്പ് ആധുനിക മീഡിയകളിലൂടെ എല്ലാവരിലും എത്തിയ്ക്കല്‍.
    6. ശ്രീശങ്കരാചാര്യ സ്വാമികളെക്കുറിച്ചും ശ്രീശങ്കര കൃതികളെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെയിടയില്‍ ആര്‍ഷവിദ്യാപ്രതിഷ്ഠാനം അനൗപചാരികമായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കല്‍.
    7. ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശങ്കരഭാഷ്യപാരായണാഞ്ജലിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി വിവിധ സ്ഥലങ്ങളില്‍ നടപ്പാക്കുകയും പാരായണത്തിന് കൂടുതല്‍പേരെ സജ്ജരാക്കുകയും ചെയ്യുക.
    8. ശ്രീശങ്കര സാരസ്വത സര്‍വസ്വം ഇതരഭാഷകളിലും വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കുക (ആദ്യം ഇംഗ്ലീഷ്, ഹിന്ദി)
    9. 2017 നവംബര്‍ 19 മുതല്‍ ഡിസംബര്‍ 3 വരെ കന്യാകുമാരിയില്‍ നടക്കുന്ന നമാമി ശങ്കരം എന്ന ശങ്കരഭാഷ്യപാരായണാഞ്ജലിയുടെ സംഘാടകത്വം.
©2024 Your ArshaVidyaPrathishtanam. All Rights Reserved.

Search